Breaking News

അണ്ടോൾ അംഗൻവാടിയിൽ പ്രവേശനോത്സവവും അനുമോദന സദസും സംഘടിപ്പിച്ചു ചടങ്ങിൽ യശോദ ടീച്ചർക്ക് യാത്രയയപ്പും നൽകി

കാലിച്ചാമരം: അണ്ടോൾ അംഗൻവാടിയിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു.  പൂരക്കളി മറത്തുകളിയിൽ ഫോക് ലോർ അക്കാദമി പുരസ്ക്കാരം ലഭിച്ച ഒ.വി രത്നാകര പണിക്കരെയും അംഗനവാടിയുടെ ഉന്നതിക്കായി പ്രാരംഭകാലം മുതൽ പ്രവർത്തിച്ച കെ.വി അമ്പാടി, കെ.വി ഗോപാലൻ എന്നിവരേയും ചടങ്ങിൽ ആദരിച്ചു. ഷൈജമ്മ ബെന്നി ഉപഹാര സമർപ്പണം നടത്തി. സൂപ്പർവൈസർമാരായ ഉമ, ശരണ്യ എന്നിവർ പൊന്നാടയണിയിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ സ്തുത്യർഹ സേവനം നൽകി നാടിൻ്റെ പ്രിയങ്കരിയായി മാറിയ യശോദ ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി ചന്ദ്രൻ യശോദ ടീച്ചർക്ക് ഉപഹാരം നൽകി. അശോകൻ നന്ദി പറഞ്ഞു.

No comments