അണ്ടർ19 ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട് മലയോരത്തിൻ്റെ അഭിമാനമായി മാറിയ കാവുന്തലയിലെ ആസാദിനെ വീട്ടിലെത്തി ആദരിച്ച് ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ്
കാവുന്തല: അണ്ടർ 19 കാസർഗോഡ് ജില്ലാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയോരത്തിൻ്റെ കായിക രംഗത്തെ അഭിമാനം ആസാദ് കെ.ആറിനെ വീട്ടിലെത്തി ആദരിച്ചു. വാർഡ് മെമ്പർ സോണിയ വേലായുധൻ, രാജേഷ് തമ്പാൻ തുടങ്ങിയവരും ജോമോനൊപ്പം ഒപ്പമുണ്ടായിരുന്നു.പരിമിതമായ സാഹചര്യത്തിൽ കളിച്ചു വളർന്ന ആസാദ് നാളെകളിൽ നാടിൻ്റെ അഭിമാനാമാകട്ടെ എന്ന് ജോമോൻ ആശംസിക്കുന്നു.
No comments