Breaking News

ഭീമനടി മാങ്ങോട് സെൻ്റ്.ജോർജ് ഓർത്തഡോക്സ് സുറിയാനി ചാപ്പലിൽ ഓർമ്മപെരുന്നാളിന്റെ ഭാഗമായി കൊടിമരഘോഷയാത്ര നടന്നു

 


ഭീമനടി: മലബാറിലെ പുതുപ്പള്ളി എന്നറിയപ്പെടുന്ന മാങ്ങോട് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ചാപ്പലിൽ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിനു മുന്നോടിയായി കൊടിമര ഘോഷയാത്ര നടത്തി. തുടർന്ന് ഇടവകവികാരി ഫാ.ഷാജൻ വർഗീസ് കൊടിയേറ്റി. ഇടവക പട്ടക്കാരൻ പി.സി അലക്‌സ് അച്ചൻ മാങ്ങോട് കുരിശിങ്കൽ  കൊടിയേറ്റി.പെരുന്നാൾ ദിവസങ്ങളിൽ 4,5 തീയ്യതികളിൽ കൺവെൻഷനും 6ന് ഭക്തിനിർഭരമായ പ്രദക്ഷിണവും 7ന് വി.കുർബാനയും മറ്റു ചടങ്ങുകളും നടക്കും.

No comments