Breaking News

ഭീമനടി ചെന്നടുക്കം സ്വദേശി ടി.കെ സുകുമാരൻ ഇനി എളേരിയിൽ സി.പി.എമ്മിനെ നയിക്കും


വെള്ളരിക്കുണ്ട് : സി.പി.എം എളേരി ഏരിയാ കമ്മിറ്റിക്ക് പുതിയ സെക്രട്ടറി. ആദർശ രാഷ്ട്രീയത്തിൻ്റെ ആൾരൂപം  ടി.കെ. സുകുമാരൻ ഇനി മലയോര മേഖലയിൽ പാർട്ടിയെ നയിക്കും

വെസ്റ്റ്  എളേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണ സമിതിയിൽ വൈസ് പ്രസിഡണ്ടായിരുന്ന സുകുമാരൻ ഭീമനടി ചെന്നടുക്കം സ്വദേശിയാണ് .ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ  ടി.പി.തമ്പാൻ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു എബ്രഹാം, പി.ജനാർദ്ദനൻ ജില്ലാ കമ്മിറ്റിയംഗം പി.ആർ ചാക്കോ, സി.ജെ. സജിത്ത് എന്നിവർ പ്രസംഗിച്ചു.

No comments