Breaking News

ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒത്തു ചേർന്നു ഇരുപത് വർഷങ്ങൾക്ക് ശേഷം...


വള്ളിക്കടവ് :സൗഹൃദവും സ്നേഹവും ആത്മ ബന്ധങ്ങളും അന്യമാകുന്ന കാലത്തും സ്‌നേഹത്തിന്റെ കണ്ണി പൊട്ടാതെ സൂക്ഷിക്കുകയാണ് മാലോത്ത് കസബ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികൾ. മാലോത്ത് കസബ ഹയർ സെക്കണ്ടറി സ്കൂളിൽ  പ്ലസ് ടു സോഷ്യോളജി വിഭാഗത്തിൽ ഇരുപതത് വർഷം മുൻപ് പഠിച്ച വിദ്യാർത്ഥികളുടെ ഒത്തു ചേരൽ പഴമയുടെ ഓർമകളിലേക്ക് തിരികെ യാത്രയായിരുന്നു. മുൻ വർഷങ്ങളിൽ ഒത്തു ചേരാൻ പദ്ധതി ഉണ്ടായിരുന്നു എങ്കിലും കോവിട് മൂലം നീണ്ടു പോകുകയായിരുന്നു. ഇതിനോടകം തന്നെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത വാട്സാപ്പ് കൂട്ടായ്മയും പൂർവ്വ വിദ്യാർത്ഥികളായ ഇവർക്കുണ്ട്. വർഷങ്ങൾക്ക് മുൻപ് തങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അദ്ധ്യാപകരായ ദീപ ടീച്ചർ നെയും, സിസ്റ്റർ ടീന ടീച്ചറിനെയും ആദരിക്കാനുള്ള വേദി കൂടിയായി ഈ ഒത്തു ചേരൽ.സാമ്പത്തികമായി  പിന്നോക്കം ആയിരുന്നു എങ്കിലും മലയോരത്ത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്നേഹം കൊണ്ട് അതി സമ്പന്നമായിരുന്നു പഴയ കാല ക്ലാസ്സ്‌ മുറികളെന്ന് അദ്ധ്യാപകരും ഓർമ്മകൾ പങ്കു വെച്ചു.മാലോത്ത് കസബ സ്കൂളിലെ സാമ്പത്തിക പ്രതിസന്ദി നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിന് ഉള്ള തയാറെടുപ്പിലാണ് ഈ പൂർവ്വ വിദ്യാർത്ഥികൾ.അനീഷ് കെ കെ നഗർ, ജോസ് കുഞ്ചറിയ, സിജുക്കുട്ടൻ. പി എസ് ,‌ ജോമോൻ ജോർജ് എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകി.

No comments