Breaking News

വർണ്ണ വിസ്മയം തീർത്ത് അക്ഷരമുറ്റത്തേക്ക് കുട്ടികൾ.. ജില്ലാതല പ്രവേശനോത്സവം ചായ്യോത്ത് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു

ചായ്യോം: വർണ്ണങ്ങളുടെ ലോകത്ത് ചിറക് വിരിച്ച് അക്ഷരമുറ്റത്തേക്ക് കുട്ടികൾ ചുവടുവച്ചു. ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം ചായ്യോത്ത് ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എം.എൽ എ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിശഷ്ടാഥിതിയായി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, പി.ടി.എ പ്രസിഡണ്ട്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ പ്രിൻസിപ്പാൾ, പ്രധാനധ്യാപകൻ എന്നിവർ സംസാരിച്ചു.




No comments