ഈസ്റ്റ്എളേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന: ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു
ചിറ്റാരിക്കാൽ : ഈസ്റ്റ്-എളേരി ഗ്രാമപ്പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ചിറ്റാരിക്കാൽ, നല്ലോംപുഴ, കടുമേനി, മണ്ഡപം എന്നീ പ്രദേശങ്ങളിലെ ബേക്കറികൾ, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
പഞ്ചായത്തിൽ ലൈസൻസ് ഇല്ലാതെ കച്ചവടം നടത്തുന്നവർ എത്രയും പെട്ടെന്ന് തന്നെ ലൈസൻസ് എടുക്കേണ്ടതും കാലാവധി കഴിഞ്ഞവർ പുതുക്കേണ്ടതുമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി.ടി.ശ്രീനിവാസൻ അറിയിച്ചു. പഞ്ചായത്ത് ജീവനക്കാരൻ ഷിജൊ ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സാജു സെബാസ്റ്റ്യൻ, ജോഷിൽ, രമ്യ, എയ്ഞ്ചൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
No comments