എൻ എ ബി എച്ച് അംഗീകാരം നേടിയ കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കുളള അനുമോദനം കോയിത്തട്ടയിൽ നടന്നു
പരപ്പ : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അന്താരാഷ്ട്ര യോഗ ദിനാഘോഷവും എൻ എ ബി എച്ച് അംഗീകാരം നേടിയ കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്കുളള അനുമോദനവും
കോയിത്തട്ട സി ഡി എസ് ഹാളിൽ വെച്ച് നടന്നു. കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, കാട്ടിപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ ആയുഷ് ഹെൽത്ത് & വെൽനസ് സെൻററുകളിൽ യോഗ പരിശീലിക്കുന്നവരുടെ സംഗമവും യോഗ പ്രദർശനവും ഉണ്ടായിരുന്നു.
എൻ എ ബി എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപഞ്ചായത്തിലെ ആയുഷ് സ്ഥാപനങ്ങളായ കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെ ചടങ്ങിൽ അനുമോദിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ ) ഡോ. രേഷ്മ എ കെ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, പരപ്പ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ഉഷ സി , കിനാവൂർ ഗവ. ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സുമേഷ് സി എസ്, കാട്ടിപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, തലയടുക്കം ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ( ഹോമിയോ ) മെഡിക്കൽ ഓഫീസർ ഡോ. ജസ്വിൻ മരിയ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അജിത്ത് കുമാർ കെ വി സ്വാഗതം പറഞ്ഞു.
No comments