മർദ്ദനത്തിനിരയായ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു ; പയ്യന്നൂർ പോലീസ് കേസ് എടുത്തു
പയ്യന്നൂർ : ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച യുവാവിൻറെ മരണം മർദ്ദനമേറ്റെന്ന് തെളിഞ്ഞു. പെരളത്തെ പുതിയ പുരയിൽ പി.പി. അജയൻറെ 44 മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇന്നലെ രാത്രി 12.05ന് ആണ് അജയനെ സുഖമില്ലെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ കൊണ്ട് പോകവെ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചെന്ന സുഹൃത്ത് വെള്ളൂരിലെ കെ. ഷൈജു നൽകിയ മൊഴിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് നടന്ന പോസ്റ് മോർട്ടത്തിലാണ് ആന്തരികാവയങ്ങളിൽ പരിക്ക് കണ്ടതും മർദ്ദനമേറ്റതായും മരണകാരണം ഇതാണെന്നും വ്യക്തമായത്. പ്രതികളെ കണ്ടെത്താൻ ആയിട്ടില്ല. വെള്ളൂരിലെ പരേതനാ കൃഷ്ണൻ, തമ്പായിയുടെയും മകനാണ്. ഭാര്യ: എം. സീമ. മകൻ: അമേഘ് (പെരളം യുപി സ്കൂൾ). സഹോദരങ്ങൾ: പി. പി. പവിത്രൻ വെള്ളൂർ (ചുമട്ട് തൊഴിലാളി), പി . പി . ഗീത ( പടന്ന കടപ്പുറം), പി. പി. വിജയൻ ( നീലേശ്വരം പള്ളിക്കര).
No comments