Breaking News

മാത്യൂസ് ജോസിന് മലയോരം വിട നൽകി...കൊന്നക്കാട് അനുശോചന യോഗം നടന്നു


കൊന്നക്കാട് : മികച്ച കർഷകനും പൊതു പ്രവർത്തകനുമായിരുന്ന വലിയ വീട്ടിൽ മാത്യൂസ് ജോസിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു കൊണ്ട് മലയോര മേഖലയിലെ ജനങ്ങൾ ദുഃഖഭാരത്തോടെ അദ്ദേഹത്തിന് വിടനൽകി. ഇന്നലെ രാവിലെ 9 മണിക്ക് കൊന്നക്കാട്ടുള്ള വസതിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിക്കാൻ കടുത്ത മഴയെ അവഗണിച്ച് ജനങ്ങൾഇടമുറിയാതെ വന്നു കൊണ്ടാണിരുന്നത്. നിരവധി സംഘടനകളെപ്രതിനിധികരിച്ച് റീത്തുകൾ സമർപ്പിക്കാൻ തന്നെ വലിയ തിരക്കനുഭവപ്പെട്ടു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി യും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

കോൺഗ്രസ്സിൻ്റെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം അതിനുപരിയായി നാട്ടിലെ നിരവധി സാമൂഹ്യ സംഘടനകളിലും മതസംഘടനകളിലും സജീവമായിരുന്നു.  ചൈത്രവാഹിനി ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ്, കൊന്നക്കാട് റബ്ബർ ഉല്പാദന സംഘം പ്രസിഡൻ്റ്,വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കൊന്നക്കാട് സെൻറ് മേരിസ്‌ പള്ളിയിലെ വേദപാഠ പ്രധാന അദ്ധ്യാപകൻ, വെള്ളരിക്കുണ്ട് ഫോറോനാ വിസിറ്റർ, തലശ്ശേരി സോഷ്യൽ സർവ്വീസ് സൊസൈറ്റി ഭാരവാഹി , കെ.സി.വൈ എം തലശ്ശേരി രൂപതാ ജനറൽ സെക്രട്ടറി തുടങ്ങിയ നിരവധി ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ടു്. ഏതു രംഗത്തു പ്രവർത്തിക്കുമ്പോഴും വ്യക്തമായ നിലപാടുകൾ കൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു.

കൊന്നക്കാട് സെ.മേരീസ് ദേവാലയ സിമിത്തേരിയിലെ കടുംബകല്ലറയിലേക്കുള്ള അന്ത്യ യാത്രയിൽ നിരവധി വൈദികരുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ശവസംസ്കാര ശുശ്രൂഷകൾക്ക് ഫാ. .ഏലിയാസ് എടുക്കു ന്നേൽ..... നേതൃത്വം നൽകി. ഫാ.ജോസഫ്. കളരിക്കൽ ചരമപ്രസംഗം നടത്തി.

ശവസംസ്കാരത്തിനു ശേഷം കൊന്നക്കാട് പൈതൃകം ഹാളിൽ നടന്ന അനുശോചന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രമോദ് NV, പി.സി. രഘുനാഥൻ, മോൻസി ജോയി, ബിൻസി ജയിൻ വിവിധ സാമൂഹ്യ രാഷ്ട്രീയ സംഘടനാപ്രതിനിധികളായ ജോയ് ജോസഫ്, ടി.പി. തമ്പാൻ, എം. ജി. രാമചന്ദ്രൻ, എൻ.റ്റി. മാത്യു,എവുജിൻ മാഷ്, വി. ആർ. ജയകുമാർ,ജിനോ ജോസഫ്,ഷാജി മാത്യു നെടു മരുതും ചാലിൽ, സണ്ണി പൈകട, കെന്നഡി പൊടിമറ്റം.... തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു. ഇ.കെ. ഷിനോജ് സ്വാഗതവും ഷാജി തൈലം മാനാൽ നന്ദിയും പറഞ്ഞു.

No comments