മൻസൂൺ കാലത്ത് സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റിന്റെ കിനാനൂർ കരിന്തളം പഞ്ചായത്ത് തല വിതരണം പഞ്ചായത്ത് അംഗം വി സന്ധ്യ ഉദ്ഘാടനം ചെയ്തു
ഭീമനടി : പട്ടികവർഗ വികസന വകുപ്പ് മൻസൂൺ കാലത്ത് നടപ്പാക്കുന്ന ഭക്ഷ്യസഹായ പദ്ധതിയ്ക്ക് തുടക്കമിയി. കിടപ്പുരോഗികൾ, നിലാരംബർ, അഗതികൾ,ശാരീരിക മാനസിക അവശതയുള്ളവർ, മഴക്കാലത്ത് രോഗങ്ങൾ മൂലം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർ എന്നീ പട്ടികവർഗ കുടുംബംങ്ങൾക്കാണ് സർക്കാർ ഭക്ഷ്യ സാധനങ്ങൾ നൽകുന്നത്.ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് പദ്ധതി. ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് ഭീമനടി ട്രൈബൽ ഓഫീസ് പരിധിയിൽ ഉള്ള നാല് പഞ്ചായത്തുകളിലും മാർച്ച് വരെ നൽകിയിരുന്നു. ഓരോ കിറ്റിലും കടല, ചെറുപയർ, വൻപയർ,പഞ്ചസാര, ഉപ്പ് എന്നിവ ഒരു കിലോ വീതവും വെളിച്ചെണ്ണ ഒരു ലിറ്റർ, തുവര പരിപ്പ് അര കിലോ, തേയില 100ഗ്രാം എന്നിവയാണ് ഉള്ളത്. ഭീമനടി ട്രൈബൽ ഓഫീസിന് കീഴിൽ മാത്രം 800 കുടുംബംങ്ങൾക്കായി മാസം ആറ് ലക്ഷം രൂപയുടെ ഭക്ഷ്യ വസ്തുക്കൾ ഓരോ മാസവും വിതരണം ചെയ്യുന്നു. ഭിമനടിയി വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ടി വി രാജീവൻ അധ്യക്ഷനായി.കെ കെ തങ്കച്ചൻ, സി പി രതീഷ്,ബിജു പൂങ്ങോട്,ഷീജ മനോജ്, അനിത മോഹനൻ,കെ വി വിപിൻ എന്നിവർ സംസാരിച്ചു.ട്രൈബൽ ഓഫീസർ എ ബാബു സ്വാഗതവും ഹർഷ ശേഖർ നന്ദിയും പറഞ്ഞു. കിനാനൂർ കരിന്തളം പഞ്ചായത്ത്തല ഭക്ഷ്യ കിറ്റ് വിതരണം ബിരിക്കുളത്ത് പഞ്ചായത്ത് അംഗം വി സന്ധ്യ ഉദ്ഘാടനം ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ ബാബു പദ്ധതി വിശദീകരിച്ചു. എം സതീഷ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം കെ രമ്യ, പ്രമോട്ടർമാരായ പി എം സുനീഷ്, എം ഹരീഷ് എന്നിവർ സംസാരിച്ചു. യു എൻ സനോജ് കുമാർ സ്വാഗതം പറഞ്ഞു.
No comments