Breaking News

സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍


പയ്യന്നൂരില്‍ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി. അന്നൂര്‍ കൊരവയലിലെ സാവിത്രിയെ കത്തിമുനയില്‍ നിര്‍ത്തി മാലയും കമ്മലും കവര്‍ന്ന കരിവെള്ളൂര്‍ കൂക്കാനത്തെ രാജേന്ദ്രനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈം സ്‌ക്വാഡ് അംഗങ്ങളുമായി ചേര്‍ന്ന് പയ്യന്നൂര്‍ എസ്‌ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് വീട്ടില്‍ മറ്റാരുമില്ലാത്ത നേരം നോക്കി രാജേന്ദ്രന്‍ പിടിച്ചുപറി നടത്തിയത്. 


No comments