Breaking News

നീലേശ്വരം ബസ്റ്റാന്റിൽ കയറാത്ത ദീർഘദൂര ബസ്സുകൾ തടയും ; ഡി വൈ എഫ് ഐ


നീലേശ്വരം ബസ് സ്റ്റാന്റിൽ കയറാത്ത ദീർഘദൂര ബസ്സുകൾ തടയുമെന്ന് ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു,

കണ്ണൂർ കാസർഗോഡ് റൂട്ടിൽ സർവീസ് നടത്തുന്ന ദീർഘദൂര യാത്ര ബസുകളിൽ പലതും നീലേശ്വരം ബസ് സ്റ്റാന്റിലെക്ക് പ്രവേശിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്ന സമീപനം സ്വീകരിക്കുകയാണ്,രാത്രികാലങ്ങളിലും പകലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ നീലേശ്വരം മാർക്കറ്റിൽ ഇറക്കി വിടുന്ന നിരവധി സംഭവങ്ങൾ കുറെ നാളുകളായി നിലനിൽക്കുകയാണ്, ഇത് നീലേശ്വരത്തിന്റെ കിഴക്കൻ മലയോര മേഖലകളിലേക്ക് ഉൾപ്പടെ യാത്ര ചെയ്യുന്ന യാത്രക്കാർക്കുണ്ടാക്കുന്നത് വലിയ ബുദ്ധിമുട്ടുകളാണ് ,ബസ്സുകൾ തമ്മിലുള്ള മത്സരയോട്ടങ്ങളുടെയെല്ലാം ഭാഗമായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ തിരുത്തപ്പെടെണ്ടതാണ്,ഏറ്റവും ഒടുവിൽ ഇന്നലെ മട്ടലായിയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്സിലെ യാത്രക്കാരെയും മാർക്കറ്റിൽ ഇറക്കി വിട്ട സംഭവം ഉണ്ടായി,

പ്രശ്‌നത്തിൽ അടിയന്തിരമായും ഇടപെട്ട് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നീലേശ്വരം സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് ഡി വൈ എഫ് ഐ ബ്ലോക്ക്ക്കമ്മിറ്റി യുടെ നേതൃത്വത്തിൽ പരാതി നൽകി,ദീർഘ ദൂര ബസ്സുകൾ ഇപ്പോൾ തുടർന്ന് വരുന്ന ഈ പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ ബസ് തടയുന്നതുൾപ്പടെയുള്ള സമരങ്ങളിലേക്ക് നിർബന്ധിതരാകുമെന്നു ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

No comments