Breaking News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം: ചീമേനി കൊടക്കാട് സ്വദേശിയായ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റു ചെയ്തു


ചീമേനി:  വിവാഹച്ചടങ്ങിന്റെ ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫറെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പോക്സോ കേസ് ചുമത്തി പൊലിസ് അറസ്റ്റു ചെയ്തു. ചീമേനി കൊടക്കാട് സ്വദേശി പുതിയ വീട്ടിൽ ജഗദീഷിനെ (43)യാണ് പെരിങ്ങോം സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പി.സുഭാഷ് അറസ്റ്റു ചെയ്തത്.

പെരിങ്ങാം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ്  ഇയാൾ  പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ചടങ്ങിന്റെ ഫോട്ടോയെടുക്കാനെത്തിയ ഇയാൾ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ പെൺകുട്ടിയെ ദൂരേക്ക് വിളിച്ചു കൊണ്ടു പോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതോടെ നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി ഇയാളെ കയ്യോടെ പിടികൂടി പെരിങ്ങോം പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

No comments