Breaking News

അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ ഈസ്റ്റ്എളേരി നല്ലോംപുഴയിലെ പിഞ്ചു കുഞ്ഞ് നാടിന്റെ കാരുണ്യം തേടുന്നു A/C: 20770100061518. IFSC: FDRL0002077 ഗൂഗിൾ പേ: 9747649027


ചിറ്റാരിക്കാൽ: അപൂർവ രോഗം ബാധിച്ച് ചികിത്സയിലായ പിഞ്ചു കുഞ്ഞ് നാടിന്റെ കാരുണ്യം തേടുന്നു. ഈസ്റ്റ് എളേരി നല്ലോംപുഴയിലെ കാഞ്ഞിരത്തിങ്കൽ ബിബിന്റെയും സിമിയുടെയും രണ്ട് വയസ് പ്രായമുള്ള എഡ്വിൻ ബിബിൻ ആണ് അപൂർവ രോഗമായ വിസ്കോട്ട് അൾഡ്രിച്ച് സിൻഡ്രം ബാധിച്ച് കോഴിക്കോട് മിംസ് ആശുപത്രിയി ചികിത്സയിൽ കഴിയുന്നത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഇതനാവശ്യമായ പരിശോധനകൾ എല്ലാം പൂർത്തിയായി. അച്ചൻ ബിബിന്റെ മജ്ജയാണ്  മാറ്റിവെക്കുന്നത്. ഇതിന് 40 ലക്ഷത്തിലധികം രൂപ ആവശ്യമാണ്. കൂലിതൊഴിലാളിയായ ബിബിനും കുടുംബവും വാടകവീട്ടിലാണ് താമസം.ഭാരിച്ച ചികിത്സാ ചെലവ് ഈ നിർധന കുടുംബത്തിന് താങ്ങാൻ സാധിക്കില്ല. ബിബിന്റെ മറ്റൊരു മകനും ഇതേ രോഗം വന്ന് മരിച്ചിരുന്നു. എഡ്വിന്റെ ചികിത്സയ്ക്കായി നാട്ടുകാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ചെയർപേഴ്സണായും ടോമി പ്ലാച്ചേരി ജനറൽ കൺവീനറായും ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് ചിറ്റാരിക്കാൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.സഹായങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ സുമനസുകൾ തയ്യാറാകണം.  അക്കൗണ്ട് നമ്പർ: 20770100061518. ഐഎഫ്എസ് കോഡ്: FDRL0002077. ഗൂഗിൾ പേ നമ്പർ: 9747649027

No comments