Breaking News

സാങ്കേതിക മികവിൽ നിന്നും അഗതികൾക്കൊരു കൈത്താങ്ങ്: ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിന്റെ ചാരിറ്റി പിൽഗ്രിം 2022


ചെമ്പേരി : സാമൂഹിക പ്രതിബദ്ധതയുള്ള യുവ എൻജിനീയർമാരെ വാർത്തെടുക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ട് ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിന്റെ അഭിമുഖത്തിൽ ചാരിറ്റി പിൽഗ്രിം -2022 സംഘടിപ്പിച്ചു. 

 2007 ൽ ആരംഭിച്ച ഈ പ്രോഗ്രാം  15 വർഷങ്ങൾ പിന്നിടുമ്പോൾ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതോടൊപ്പം മാനവികമൂല്യങ്ങൾ സ്വായത്തമാക്കുന്നതിൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് സംഘാടകർ ഈ പരിപാടി ക്രമീകരിച്ചിക്കുന്നത്.  കാലങ്ങൾക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ക്യാമ്പസുകളിലേക്ക് കടന്നുവരുമ്പോൾ മനുഷ്യ മനസ്സുകളിൽ നിന്ന് അന്യംനിന്ന് പോയി കൊണ്ടിരിക്കുന്ന പര സ്നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും ഉത്തമ ഉദാഹരണമാണ് ചാരിറ്റി പിൽഗ്രിം പ്രോഗ്രാമിലൂടെ ഇവർ ലക്ഷ്യമിടുന്നത്. ആരും ഇല്ലാതെ ഏകാന്തതയിൽ കഴിയുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അനാഥരായ, മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട മനുഷ്യ ഹൃദയങ്ങളിലേക്ക് വിമൽജ്യോതിയിലെ യുവ എൻജിനീയർമാർ പ്രകാശവുമായി കടന്നെത്തി. കഴിഞ്ഞ 15 വർഷമായി വിമൽ ജ്യോതി അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് ഡിപ്പാർട്ട്മെന്റും, നാഷണൽ സർവീസ് സ്കീമും  സംയുക്തമായാണ് ഈ പ്രോഗ്രാം നടപ്പിലാക്കി കൊണ്ടിരിക്കുന്നത് . വിദ്യാർത്ഥികൾ തങ്ങൾക്ക് റീചാർജിങ്ങിനും, ഭക്ഷണത്തിനും ഒക്കെയായി തങ്ങൾക്ക് ലഭിക്കുന്ന തുകയിൽ നിന്നും മിച്ചം വെച്ച തുകയും, അധ്യാപക അനധ്യാപകർ , മാനേജ്മെന്റ് എന്നിവർ സംയുക്തമായി ശേഖരിച്ച തുകയും ഉപയോഗിച്ചാണ് ഈ പ്രോഗ്രാം നടത്തിവരുന്നത്.  ഈ പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന പത്തോളം അനാഥമന്ദിരങ്ങൾ ഇവർ സന്ദർശിച്ച് അരിയും മറ്റ് ഭക്ഷണ വസ്തുക്കളും നൽകുകയുണ്ടായി. ഈ വർഷത്തെ ചാരിറ്റിപിൽഗ്രിമിനായി ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ഇവർ സ്വരൂപിച്ചത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്തയും വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ മാർ. ജോസഫ് പാംപ്ലാനി ഈ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മാനേജർ ഫാ. ജെയിംസ് ചെല്ലംകോട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് മുഖ്യപ്രഭാഷണവും,  പൊതു നിർദ്ദേശങ്ങൾ കോളേജ് ബർസാർ ഫാ.ലാസർ വരമ്പകത്തും നൽകി. ഫാ സുബിൻ റാത്തപ്പിള്ളി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. വാസുദേവൻ, കോർഡിനേറ്റർമാരായ പ്രൊഫ.ജോമി ജോസ്, പ്രൊഫ. ഷിജിത്ത് തോമസ്, കോളേജ് പി ആർ ഒ  സെബാസ്റ്റ്യൻ പുത്തൻപുര , സുദീപ് എം കെ എന്നിവർ നേതൃത്വം നൽകി.

No comments