Breaking News

കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


വള്ളിക്കടവ് :കെ എസ്‌ യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ  വള്ളിക്കടവിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി.ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. പി സി രഘു നാഥൻ അധ്യക്ഷത വഹിച്ചു. കെ എസ്‌ എസ്‌ പി എ സംസ്ഥാന ഓടിറ്റർ ടി കെ എവുജിൻ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി അംഗം എൻ ടി വിൻസെന്റ്, സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, ഐ എൻ ടി യു സി ബളാൽ മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല,യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സോമേഷ് വള്ളിക്കടവ്,യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ,അമൽ പാരത്താൽ, ബിനോയ്‌ അഞ്ചുകണ്ടം, സജിത്ത് ദേവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാളാൽ ബ്ലോക്ക് കോൺഗ്രസ്‌ സെക്രട്ടറി ബാലചന്ദ്രൻ ചുള്ളി നന്ദി പറഞ്ഞു.

No comments