Breaking News

ബാലസംഘം എളേരി ഏരിയാ സമ്മേളനം ജൂൺ 19ന് വെള്ളരിക്കുണ്ടിൽ.. സംഘാടകസമിതി രൂപീകരിച്ചു


വെള്ളരിക്കുണ്ട്: ബാലസംഘം എളേരി ഏരിയ സമ്മേളനം ജൂൺ പത്തൊമ്പതിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, സമ്മേളനം വിജയിപ്പിക്കുന്നതിന് ആവശ്യമായ സ്വാഗതസംഘം രൂപീകരണയോഗം വെള്ളരിക്കുണ്ടിൽ വച്ച് ചേർന്നു. 51അംഗ സംഘാടക സമിതി രൂപീകരിച്ചു,  ബാലസംഘം എളേരി ഏരിയ കൺവീനർ കെ പി നാരായണൻ ഉദ്ഘാടനം ചെയ്തു,  കെ സി സാബു സ്വാഗതം പറഞ്ഞു, സണ്ണി മങ്കയം, അധ്യക്ഷതവഹിച്ചു കെ ദാമോദരൻ, വി പ്രശാന്ത്, സി ദാമോദരൻ, സുമേഷ് പി ആർ, എന്നിവർ സംസാരിച്ചു ശ്യാം ശിവൻ നന്ദി പറഞ്ഞു. ഭാരവാഹികൾ.. ചെയർമാൻ സണ്ണി മങ്കയം,  വൈസ് ചെയർമാൻ അഡോൺ ഫ്രാൻസിസ്, കൺവീനർ കെ പി നാരായണൻ, ജോയിൻ കൺവീനർമാർ,  ശ്യാം ശിവൻ, ആനന്ദ് , സബ് കമ്മിറ്റി അംഗങ്ങൾ. മധു എ, ദാമോദരൻ കെ , സുമേഷ് പി ആർ (ഫുഡ്‌ കമ്മിറ്റി )

പ്രശാന്ത് വി, മനീഷ്, വിനീത്,സുകേഷ് ( സ്റ്റേജ്& ഡെക്കറേഷൻ ),ജോർജ് കൊച്ചുഴത്തിൽ,, രോഹിണി കെ വി, ഷിബ എ,  ജനാർദ്ദനൻ എ, ഗിരീഷ് ടി എൻ, ബാലകൃഷ്ണൻ എ എന്നിവരെ തെരഞ്ഞെടുത്തു

No comments