Breaking News

ചിത്താരിയിലെ കാറപകടം മരണം മൂന്നായി ; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാളുകൾ കൂടി മരിച്ചു


കാഞ്ഞങ്ങാട് ചിത്താരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പൂച്ചക്കാട് മുക്കൂട് സ്വദേശികളായ സാബിര്‍(25), സുധീഷ്(28) എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കാട്ടാമ്പളിയിലെ സാദാത്താണ്(32) നേരത്തെ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ ചിത്താരി പെട്രോള്‍ പമ്പിന് സമീപത്ത് വെച്ച് ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമതിലില്‍ ചെന്നിടിച്ചായിരുന്നു അപകടം.

No comments