Breaking News

അധ്യാപക ലോകം സ്പെഷ്യൽ ക്യാമ്പയിൻ ചിറ്റാരിക്കാൽ ഉപജില്ലയിൽ ആരംഭിച്ചു


ചിറ്റാരിക്കൽ : അധ്യാപകരുടെ പുരോഗമന പ്രസ്ഥാനം കെ എസ് ടി എ യുടെ  മുഖമാസിക അധ്യാപക ലോകത്തിന്റെ  സ്പെഷൽ ക്യാമ്പയിൻ ചിറ്റാരിക്കൽ ഉപജില്ലയിൽ  ആരംഭിച്ചു. മെയ് 15 മുതൽ മെയ് 25 വരെ സമൂഹത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന വായന സ്നേഹികളുടെ മുന്നിലേക്ക്  അധ്യാപകലോകം എത്തിക്കുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി കാസർഗോഡ് ജില്ലാ പ്രസിഡൻറ്  എ ആർ വിജയകുമാറിൽ നിന്ന്  വരിസംഖ്യ സ്വികരിച്ചു  കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ ടി വിഷ്ണുനമ്പൂതിരി ,  പി എം ശ്രീധരൻ ,  വി കെ റീന ,  കെ കരുണാകരൻ , കെ വി നാരായണൻ ,  ഭാഗ്യേഷ് കെ  ,  അനിത പി , സി പി സുരേഷ് , എൻ വി രാജൻ എന്നിവർ പങ്കെടുത്തു.

No comments