Breaking News

കനത്ത മഴ: വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദ്രുതകർമ്മ സേനയുടെ മീറ്റിംഗ് ചേർന്നു


വെള്ളരിക്കുണ്ട്: കനത്ത മഴയിൽ ജാഗ്രത പാലിക്കുന്നതിനായി വെള്ളരിക്കുണ്ട് ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ദ്രുതകർമ്മ സേനയുടെ മീറ്റിംഗ് ചേർന്നു. പ്രകൃതിക്ഷോഭത്തിൽ കുംബാരോഗ്യകേന്ദ്രം പ്രവർത്തകർ സ്വീകരിക്കേണ്ടനടപടികൾ ആശുപത്രി സംവിധാനം , എന്നിവ വിലയിരുത്തി. ഡോ മനീഷ വി സോമരാജ് അധ്യക്ഷം വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് സ്വാഗതവും സീനിയർ ക്ലർക്ക് ഷിനോജ് നന്ദിയും പറഞ്ഞു. ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രം ഫോൺ നമ്പർ  04672 242228

No comments