Breaking News

രണ്ടുനാൾ നീണ്ട നാട്ടുവെളിച്ചത്തിൻ്റെ 'ചൂട്ട് ' അമ്പലത്തറയിൽ സമാപിച്ചു


അമ്പലത്തറ: അന്യമായിക്കൊണ്ടിരിക്കുന്ന നാട്ടു സംസ്കൃതിയെ നിലനിർത്താനും പുതുതലമുറയ്ക്ക് നാട്ടറിവുകൾ പകർന്നു നൽകാനുമായി കേശവ്ജി സ്മാരക ഗ്രന്ഥാലയം, ജനനി നാട്ടറിവ് പഠന കേന്ദ്രം, തൃക്കരിപ്പൂർ ഫോക് ലാൻ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചൂട്ട് - നാട്ടറിവ് ശില്പശാല സമാപിച്ചു.രണ്ടു ദിവസങ്ങളിലായി അമ്പലത്തറ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്തു. സാമൂഹ്യ പ്രവർത്തക ദയാബായി ചൂട്ട് കത്തിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ ഷൈജു ബിരിക്കുളം ( പാട്ടും പറച്ചിലും) സി.ജെ.കുട്ടപ്പൻ (നാട്ടു പാട്ടിൻ്റെ പൊരുൾതേടി, പ്രമോദ് അടുത്തില ( ഉണർത്തുകളികൾ), സുരേഷ് തിരുവാലി (നാട്ടു നന്മയുടെ പാട്ടുകൾ), സുഭാഷ് വനശ്രീ (കാപ്പുകോൽ), പഴയങ്ങാടി സുനിൽ പണിക്കർ (കോതാമൂരിയാട്ടം), പ്രസാദ് കാനത്തുങ്കാൽ(നാടും വരയും), ബാലചന്ദ്രൻ കൊട്ടോടി(ജീവിതത്തിലെ ചൂട്ടു വെളിച്ചം), രതീഷ് കാടകം ( അഭിനയക്കളരി) എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.

സമാപന സമ്മേളനത്തിൽ ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ മുഖ്യാതിഥിയായിരുന്നു.അമ്പലത്തറ നാരായണൻ അദ്ധ്യക്ഷനായിരുന്നു.പി.വി.ജയരാജ്, ഗംഗാധരൻ അമ്പലത്തറ, വിനോദ് അമ്പലത്തറ, ബി.ജി.കക്കാണത്ത്, അനിൽകുമാർ വൈരക്കോട്ട്, ബാബു വൈരക്കോട്ട്, അഭിരാജ്, ശ്രീജിത് കക്കാട്ട്, ഗിരീഷ് കക്കാട്ട്, അജിത് വൈരക്കോട്ട്, രാജു ഐറിസ്, ഗംഗാധരൻ ബിദിയാൽ, രാജേഷ് സ്കറിയ, ശരത് അമ്പലത്തറ, രാജൻ കണ്ണോത്ത്, ദർശന മീങ്ങോത്ത്, പ്രീയങ്ക .പി.വി, രമ്യ പ്രസാദ്, ദിവ്യ വിനോദ്, മാധവി മീങ്ങോത്ത്, ഷിജു ജനനി, സി.കൃഷ്ണകുമാർ, രാഗേഷ് ജനനി,സുരേന്ദ്രൻ, അജൽ ജനനി, കുഞ്ഞികൃഷ്ണൻ, ലിതു, നങ്കംവള്ളി ഗോവിന്ദൻ, അനിൽകുമാർ ചുണ്ണം കുളം, ഗോകുൽ ജനനി, വി.ഗോപാലൻ, എൻ.കരുണാകരൻ, ഗോപി മുളവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് ഡയരക്ടർ രതീഷ് അമ്പലത്തറ സ്വാഗതവും വിവേക് ജനനി നന്ദിയും പറഞ്ഞു. ജനനിയുടെ കലാകാരന്മാർ അവതരിപ്പിച്ച നാടൻ പാട്ടുകളുടെ കൊട്ടിക്കലാശത്തോടെ ശില്പശാലയ്ക്ക് സമാപനമായി.

No comments