Breaking News

ചിറ്റാരിക്കാൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ മുത്തശ്ശി നൽകിയ വ്യാജപരാതി തള്ളി


ചിറ്റാരിക്കാൽ : പോക്സോ കേസിൽ പ്രതിയായ ചെറുമകനെ രക്ഷിക്കാൻ പോലീസിനെതിരേ മുത്തശ്ശി മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതി കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് തള്ളി.

വയസ്സുള്ള വിധവയായ തന്റെ വീട്ടിൽ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ നിരന്തരമെത്തി സെർച്ച് വാറണ്ടില്ലാതെ പരിശോധിക്കുകയാണ് എന്നായിരുന്നു കടുമേനി സ്വദേശിനിയുടെ പരാതി.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ ജില്ലാ പോലീസ് മേധാവിയോട് നിർദേശിച്ചു. പരാതിക്കാരിയുടെ മകളുടെ മകൻ ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിലെ 2020-ൽ രജിസ്റ്റർചെയ്ത പോക്സോ കേസിലെ പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയെ ശല്യപ്പെടുത്താനോ മാനസികമായി ദ്രോഹിക്കാനോ പോലീസ് ശ്രമിച്ചിട്ടില്ലെന്നും നിയമപരമായ കൃത്യനിർവഹണം മാത്രമാണ് പോലീസ് നടത്തിയതെന്നും പോലീസ് അന്വേഷണറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്

No comments