Breaking News

തുടർപഠനത്തിന് വഴികാട്ടി: കുറുഞ്ചേരിയിൽ 'ദിശ' ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


ഭീമനടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 'ദിശ' പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലും കുറുഞ്ചേരി എകെജി സ്മാരക വായനശാലയും സംയുക്തമായി എസ്എസ്എൽസി, പ്ലസ്ടു പഠനം പൂർത്തിയാക്കിയവർക്ക് തുടർപഠനത്തിന് മാർഗനിർദേശം നൽകാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കുറുഞ്ചേരി എ കെ ജി വായനശാലയിൽ പഞ്ചായത്ത് അംഗം ഇ ടി ജോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, പി വി സനീഷ്, സി സജിത്ത്, സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അനന്ത സിവിൽ സർവീസ് അക്കാദമിയിലെ സുഭാഷ് ചന്ദ്രൻ ക്ലാസ് എടുത്തു. വായനശാല സെക്രട്ടറി പി കെ രമേശൻ സ്വാഗതവും ജോയന്റ് സെക്രട്ടറി കെ സുബീഷ് നന്ദിയും പറഞ്ഞു.

No comments