Breaking News

കേരള കോൺഗ്രസ് (എം) കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും, തെരഞ്ഞെടുപ്പും വെള്ളരിക്കുണ്ടിൽ നടന്നു



വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് (എം) കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും, തെരഞ്ഞെടുപ്പും വെള്ളരിക്കുണ്ടിൽ വച്ച് നടന്നു. പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം സജി കുറ്റിയാനി മറ്റം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ ആയി കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് സേവ്യർ കളരി മുറി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും,യോഗം അധ്യക്ഷത വഹിക്കുകയും ചെയ്തു, കാസർകോട് ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോസ് കാക്ക കൂട്ടുങ്ങൽ, കെ ടി യു സി ജില്ലാ പ്രസിഡന്റ് ടോമി ഈഴറേറ്റ്, സാംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ, ജില്ലാ സെക്രട്ടറി ബിജു തുളിച്ചേരി, മാത്യു കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ടായി ജോസ് തോമസ് ചെന്നക്കാട്ട്ക്കുന്നേലിനെ തിരഞ്ഞെടുത്തു.. സംസ്ഥാന കമ്മിറ്റി അംഗമായി സാജു പാമ്പക്കനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാർ : കെ സി പീറ്റർ, ടോമി കുമ്പാട്ട്. സെക്രട്ടറിമാർ : കെ പി ടോമി കോതുകുളം, ജോമോൻ വാഴപ്പള്ളി, ജോസ് പുതുശ്ശേരി കാലായിൽ, പി കെ മാത്യു പുള്ളോലിൽ, ട്രഷറർ കുര്യൻ കരിക്കയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, കുര്യാക്കോസ് പ്ലാപറമ്പിൽ, ബിജു തൂളിശ്ശേരി , ഷിനോജ് ചാക്കോ, മാത്യു കാഞ്ഞിരത്തിങ്കൽ, ഗ്രേസി സ്റ്റീഫൻ, രാജേഷ് സി ആർ, എന്നിവരെയും, ഐടി കോഡിനേറ്റർ ആയി അഭിലാഷ് മാത്യുവിനെയും തിരഞ്ഞെടുത്തു.

No comments