Breaking News

കരിന്തളം-വയനാട് 410 കെ.വി വൈദ്യുതി ലൈനിന്റെ പ്രവര്‍ത്തി ഉദ്ഘാടനം മെയ് 16ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും


കരിന്തളം: കരിന്തളം - വയനാട് 410 കെ വി.വൈദ്യുതി ലൈനിന്റെ പ്രവര്‍ത്തി ഉദ്ഘാടനം മെയ് 16 ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി കരിന്തളത്ത് നിര്‍വഹിക്കും. കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി. അധ്യക്ഷനായി. ടി.പി. ശാന്ത, കയനി മോഹനന്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, എന്‍. പുഷ്പ രാജന്‍, കെ.രാജഗോപാല്‍, പി.ടി. നന്ദകുമാര്‍, സി.എച്ച്. അബ്ദുള്‍ നാസര്‍, കെ.വി. അജിത് കുമാര്‍, ഉമേശന്‍ വേളൂര്‍, വരയില്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എന്‍.ഇ. സലീം സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി.വി. അമര്‍നാഥ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ടി.കെ.രവി (ചെയര്‍), ടി.പി. ശാന്ത. ഉമേശന്‍ വേജര്‍. കയനി മോഹനന്‍, എന്‍. പുഷ്പ രാജന്‍ (വൈസ് - ചെയര്‍മാന്‍മാര്‍) സലീം എന്‍.ഇ. (ജനറല്‍ കണ്‍) പി.വി. അമര്‍നാഥ് ക്രണ്‍വീനര്‍)

No comments