Breaking News

കാസർകോട് ജില്ലാ അണ്ടർ-19 ക്രിക്കറ്റ് ടീമിനെ നയിക്കാൻ ചിറ്റാരിക്കാൽ സ്വദേശി കെ.ആർ. ആസാദ്


ചിറ്റാരിക്കാൽ : മെയ് 11 മുതൽ കോഴിക്കോട് വെച്ച് നടക്കുന്ന അണ്ടർ-19 അന്തർ ജില്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കാസർകോട് ജില്ലാ ടീമിനെ ചിറ്റാരിക്കാൽ കാവുന്തല സ്വദേശി കെ.ആർ. ആസാദ് നയിക്കും.ബി.കെ. തുഷാറാണ് ഉപനായകൻ. മറ്റു ടീമംഗങ്ങൾ: പ്രണവ് കെ, ദേവദത്തൻ പി.എസ്, മുഹമ്മദ് മിഷാൽ സി.ഐ, അനുരാഗ് ടി, നന്ദൻ എൻ, മുഹമ്മദ് ജസീൽ ടി.എം, ശ്യാം മോഹൻ, പവൻ കുമാർ കെ.സി, മിഥുൻ എം, ഷാനിദ് ഹുസൈൻ എച്.എൻ, മൊയ്തീൻ ഫർദാൻ, മുഹമ്മദ് ഫർഹാൻ, സിദ്ധാർഥ് എം, അബ്ദുൽ അഹദ് കെ.എം. മാനേജർ: കെ.ടി. നിയാസ്, കോച്ച്: എൻ.എ. നൗഷാദ്. 

No comments