Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമിറ്റി ചോയ്യങ്കോട് കൃഷിഭവനു മുൻപിൽ ധർണ്ണ നടത്തി


ചോയ്യങ്കോട്: പച്ച തേങ്ങക്ക് കിലോയ്ക്ക് 50 രൂപയാക്കി സംഭരണം ഏർപെടുത്തുക, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക , കൈവശ ഭൂമിക്ക് പട്ടയം നൽകുക, ജില്ലയ്ക്ക് അനുവദിച്ച മണ്ണ് പരിശോധന യൂണിറ്റ് പ്രവർത്തനമാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കർഷക കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമിറ്റി ചോയ്യങ്കോട് കൃഷിഭവനു മുൻപിൽ ധർണ്ണാ സമരം നടത്തി. ധർണ്ണാ സമരം കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജു കട്ടകയം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹോബിൾ വള്ളുക്കുന്നേൽ അദ്ധ്യക്ഷനായി. ഡിസിസി മെമ്പർ സി.വി. ഭാവനൻ മുഖ്യപ്രഭാഷണം നടത്തി. ഉമേശൻ വേളൂർ, ബാബു ചേമ്പേന , സി.വി.ബാലകൃഷ്ണൻ, ജനാർദ്ദനൻ കക്കോൽ , കാനത്തിൽ ഗോപാലൻ നായർ, ബാലഗോപാലൻ കാളിയാനം, ബേബി കൈതകുളം, സി.കെ.ബാലചന്ദ്രൻ ,ഭാസ്ക്കരൻ കരിമ്പിൽ, ജോണി കൂനാനിക്കൽ തുടങ്ങിയവർ സംസാരിച്ചു

No comments