Breaking News

തെങ്ങ്‌ മുറിക്കവേ തടി തലയില്‍ വീണ്‌ കരിന്തളം കാട്ടിപ്പൊയിൽ സ്വദേശിയായ ചുമട്ടുതൊഴിലാളി മരിച്ചു



നീലേശ്വരം: തെങ്ങ്‌ മുറിക്കവേ തടി തലയില്‍ വീണ്‌ ചുമട്ടുതൊഴിലാളി മരിച്ചു. കരിന്തളം കാട്ടിപ്പൊയില്‍ കാറളത്തെ കെ. ദിവാകരന്‍ (55) ആണ്‌ മരിച്ചത്‌. പരേതരായ വി.കെ. കേളുനായരുടെയും ഇച്ചിരിയമ്മയുടെയും മകനാണ്‌. വെള്ളിയാഴ്‌ച രാവിലെ വീട്ടുവളപ്പില്‍ നിന്ന്‌ വാര്‍പ്പ്‌ പലയുടെ ആവശ്യത്തിനായി മരംമുറിക്കവേയാണ്‌ അപകടം. മരം മുകളില്‍ നിന്നും മുറിക്കാന്‍ തുടങ്ങിയ സമയത്ത്‌ താഴെയുണ്ടായിരുന്ന ദിവാകരന്റെ ദേഹത്തേക്ക്‌ പൊടുന്നനെ പൊട്ടിവീഴുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. അവിടെ നിന്നാണ്‌ മരിച്ചത്‌. ഹെഡ്‌ ലോഡ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ (സി.ഐ.ടി.യു.) നെല്ലിയടുക്കം യൂണിറ്റ്‌ പ്രസിഡന്റാണ്‌. ഭാര്യ: പ്രീതി. മക്കള്‍: നയന, നന്ദന. മരുമകന്‍: ഹരിപ്രസാദ്‌ (ബേത്തൂര്‍പ്പാറ). സഹോദരങ്ങള്‍: ലക്ഷ്‌മി, കുഞ്ഞിക്കേളു, മനോഹരന്‍, വിലാസിനി, കാര്‍ത്യായനി.

No comments