Breaking News

കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യം കോവിലിൽ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് സർവ്വൈശ്വര്യ വിളക്ക്പൂജയും അനുമോദന സദസും നടന്നു


കോളംകുളം: പുലയനടുക്കം സുബ്രമണ്യം കോവിലിൽ പ്രതിഷ്ഠദിനത്തോട് അനുബന്ധിച്ചു സർവ്വഐശ്വര്യ വിളക്ക് പൂജ നടന്നു. കടുത്ത മഴയെ അവഗണിച്ചു കൊണ്ടും നിരവധി ഭക്തർ കോവിലിൽ എത്തി. പ്രതിഷ്ഠദിനത്തോടനുബന്ധിച്ചു അന്നദാനവും നടന്നു. ചെന്നൈയിൽ നടന്ന നാഷണൽ മാസ്റ്റേസ് അത് ലറ്റിക് മീറ്റിൽ ജാവലിങ് ത്രോയിൽ രണ്ടാം സ്ഥാനം നേടി കോളംകുളത്തെ സിനി സന്തോഷിനേയും, ഫെഡറേഷൻ കപ്പ്‌ വോളിയിൽ ഒന്നാം സ്ഥാനം നേടിയ വനിതാ ടീമിലെ അംഗമായ പെരിയങ്ങാനത്തെ മാന്യ മനോജിനെയും സുബ്രമണ്യ കോവിലിൽ വച്ചു ആദരിച്ചു.

No comments