Breaking News

പുതുക്കിപ്പണിത കുന്നുംകൈ മദ്രസ്സ കെട്ടിടോദ്ഘാടനവും സ്വലാത്ത് വാര്‍ഷികവും 10 മുതൽ 13 വരെ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കുന്നുംകൈ: പുതുക്കിപ്പണിത കുന്നുംകൈ വെസ്റ്റ് നൂറുല്‍ ഹുദ മദ്രസ്സ കെട്ടിട ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന ബദരിയ്യാ ഷോപ്പിംഗ്‌ കൊപ്ലക്സിന്റെ ശിലാസ്ഥാപനവും സ്വലാത്ത് വാര്‍ഷികവും 10, 11, 12,13 തീയ്യതികളില്‍ കുന്നുംകൈ വെസ്റ്റ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10 നു ചൊവ്വാഴ്ച രാത്രി 7 മണിക്ക്  സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജാതിയില്‍ ഹസൈനാര്‍ അധ്യക്ഷനാകും. ഖത്തീബ്  അജ്മല്‍ ദാരിമി മേനംകോട് പ്രഭാഷണം നടത്തും. 11 നു വൈകിട്ട് അഞ്ചിന് പുതുക്കിപ്പണിത മദ്രസ്സ കെട്ടിടം സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. ജമാഅത്ത് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍ അധ്യക്ഷനാകും.ജമാഅത്ത് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം  കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍സെക്രട്ടറി മൊയ്തു മൌലവി നിര്‍വഹിക്കും.അബൂബക്കര്‍ ഹാജി ബല്ലാ കടപ്പുറം സ്റ്റാഫ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഖലീല്‍ ഹുദവി കല്ലായം പ്രഭാഷണം നടത്തും. 12 നു വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ബദരിയ്യ ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ ശിലാസ്ഥാപനവും സ്വലാത്ത് വാര്‍ഷിക ഉദ്ഘാടനവും നിര്‍വഹിക്കും. തുടര്‍ന്ന്  സാംസ്കാരിക സമ്മേളനം നടക്കും. മത സാമൂഹ്യ രാക്ഷ്ട്രീയ സംഘടനാ നേതാക്കള്‍ ചടങ്ങില്‍  സംബന്ധിക്കും. സ്വലാത്ത് മജിലിസിനു അബ്ദുല്‍ ഖാദര്‍ ഉസ്താദ് മാങ്കടവ് നേതൃത്വം നല്‍കും. കൂട്ടുപ്രാര്‍ഥനയ്ക്ക് സയ്യിദ് അലിയാര്‍ തങ്ങള്‍ മണ്ണാര്‍ക്കാട് നേതൃത്വം നല്‍കും. 13 നു വെള്ളിയാഴ്ച ജുനൈദ് ഖാസിമി ഈരാറ്റുപേട്ട ഉദ്ഘാടനം ചെയ്യും.എ സി ഷാഫി അധ്യക്ഷനാകും. അല്‍ഹാഫിസ് മുന്‍ഈം ഓട്ടപ്പടവ് പ്രഭാഷണം നടത്തും.രാത്രി പത്തിന് സുഹൈല്‍ ഫൈസി കൂരാടിന്റെ നേതൃത്വത്തില്‍  ബുര്‍ദ്ദ ഗ്രാന്‍ഡ്‌ ഖവാലി അവതരിപ്പിക്കും. സമാപന കൂട്ടുപ്രാര്‍ഥനയ്ക്ക് ഉസ്താദ് അബ്ദു റസാഖ് മുസ്ലിയാര്‍ വെന്മാനാട് നേതൃത്വം നല്‍കും.  എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ജോമോന്‍ ജോസ്, ബഷീര്‍ വെള്ളിക്കോത്ത് , എം പി ജോസഫ്, വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മായില്‍, വാര്‍ഡ്‌ മെമ്പര്‍മാരായ ഇ ടി ജോസ്, എന്‍ ശരീഫ്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കെ മാണിയൂര്‍ 


ജില്ലാ എസ് വൈ എസ് സെക്രട്ടറി കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ യൂനുസ് ഫൈസി, ജില്ലാ ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് വി പി നൂറുദ്ധീന്‍ ഹിശാമി, എസ് എം എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബ്ദുല്‍ ഖാദര്‍, മുബാറക് ഹസൈനാര്‍ ഹാജി,  വി കെ അസീസ്‌ മങ്കയം, സുറൂര്‍ മൊയ്തു ഹാജി,കെ എം ശംശുദ്ധീന്‍ ഹാജി, അഡ്വ. എം ടി പി ഖരീം, ബഷീര്‍ ആറങ്ങാടി, ഷാജി അറക്കക്കാലയില്‍,സയ്യിദ് ജാഫര്‍ സാദിഖ് ഹൈദ്രോസി,  കെ വി സുകുമാരന്‍, യു കരുണാകരന്‍ മാസ്റ്റര്‍,തോമസ്‌ കാനാട്ട്  എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍  ജനറല്‍സെക്രട്ടറി എ ദുല്‍കിഫിലി, ട്രഷറര്‍ എ സി ഷാഫി, സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ അബ്ദുല്‍ റഹ്മാന്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ എം കെ ഹാഷിര്‍, പി.കെ. നൗഫൽ, എ മെഹബൂബ്, ശംസീർ എന്നിവര്‍ പങ്കെടുത്തു

No comments