Breaking News

'പ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണം' പ്രവാസി സംഘം നീലേശ്വരം ഏരിയ സമ്മേളനം സമാപിച്ചു


നീലേശ്വരം: പ്രവാസി സംഘം നീലേശ്വരം ഏരിയ സമ്മേളനം നീലേശ്വരം വ്യാപാരഭവനിൽ നടന്നു. സംസ്ഥാന എക്സി.കമ്മറ്റിയംഗം സി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മുൻ എം.പി പി .കരുണാകരൻ, ജില്ലാ പഞ്ചായത്തംഗം ബേബി ബാലകൃഷ്ണൻ എന്നിവർ മുഖ്യാഥിതിയായി. എം.അബ്ദുൾ റഹ്മാൻ അധ്യക്ഷനായി. കെ വി ദാമോദരൻ സ്വാഗതം പറഞ്ഞു. സുഭാഷ് സി ചാത്തമത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി ശാന്ത ആദ്യ നിക്ഷേപം സ്വീകരിച്ചു. എം രാജൻ, പി.കെ അബ്ദുള്ള, പി.ചന്ദ്രൻ, ജലീൽ കപ്പിൽ, മുഹമ്മദ് റാഫി എന്നിവർ ആശംസ നേർന്നു. കെ.വി സേതുമാധവൻ നന്ദി പറഞ്ഞുപ്രവാസി പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലു ടെ ആവശ്യപ്പെട്ടു.
ഭാരവാഹികൾ;
പ്രസിഡന്റ് കണ്ടത്തിൽ രാമചന്ദ്രൻ
സെക്രട്ടറി: എം അബ്ദുൽ റഹ്മാൻ മടികൈ,
ട്രഷറർ: കെ വി സേതുമാധവൻ

No comments