Breaking News

"ഞങ്ങളും കൃഷിയിലേക്ക് "പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം കുന്നുംകൈ ഗവ : എൽ. പി. സ്കൂളിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗിരിജ മോഹൻ നിർവ്വഹിച്ചു


കുന്നും കൈ : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്‌ കൃഷിഭവന്റെ ആഭി മുഖ്യത്തിൽ എല്ലാവരും കൃഷി ചെയ്യുക എല്ലായിടവും കൃഷിയിടമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന "ഞങ്ങളും കൃഷിയിലേക്ക് "പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം കുന്നുംകൈ ഗവ:   എൽ. പി. സ്കൂളിൽ  ഗ്രാമ പഞ്ചായത്ത്‌  പ്രസിഡന്റ് ഗിരിജ മോഹൻ നിർവ്വഹിച്ചു.

 ഗ്രാമ പഞ്ചായത്ത്‌ മെമ്പർ  ഇ. ടി. ജോസ്  അധ്യക്ഷത വഹിച്ചു.    കൃഷി ഓഫീസർ . വി. വി. രാജീവൻ പദ്ധതി വിശദീകരിച്ചു.   പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് . പി. സി. ഇസ്മായിൽ "മഞ്ഞൾ ഗ്രാമം" പ്രഖ്യാപനം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ  അന്നമ്മ മാത്യു ,നാരായണി പിഡി, ജോസ് കുത്തിയതോട് ഗ്രാമ പഞ്ചായത്ത്‌  വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളിക്കുട്ടിപോൾ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ. കെ. തങ്കച്ചൻ മെമ്പർമാരായ .ടി. എ. ജെയിംസ്  ഓമന കുഞ്ഞികണ്ണൻ ,സി. പി.സുരേശൻ .ബിന്ദു മുരളീധരൻ ,ലിജിന. എം. വി , കാർഷിക വികസന സമിതി അംഗങ്ങളായ കെ.പി.നാരായൺ  , ജി. മുരളീധരൻ മാസ്റ്റർ, കെ.പി. സഹദേവൻ ,കെ. പി. അഹമ്മദ്‌ , ടി. തമ്പാൻ നായർ സംസാരിച്ചു

No comments