Breaking News

'സ്മാർട്ട് സ്റ്റാർട്ട്' വൈസ്മെൻ പരിശീലന പരിപാടിക്ക് കാക്കേഞ്ചാലിൽ തുടക്കമായി


ചെറുപുഴ: വൈസ്മെൻ ഇന്റർ നാഷണൽ ഡിസ്ട്രിക്റ്റ് സിക്സ് പി എസ് റ്റി പരിശീലന പരിപാടി സ്മാർട്ട് സ്റ്റാർട്ടിനു കക്കേഞ്ചാലിൽ തുടക്കമായി. വൈസ്മെൻ ഇന്റർ നാഷണൽ ട്രഷറർ റ്റി എം ജോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് സിക്സ് ഗവർണർ സിജു പി സി അദ്ധ്യക്ഷത വഹിച്ചു.  നാഷണൽ ട്രയിനർ ഫ്രാൻസീസ് പി എസ് , ചെബേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് അസി പ്രഫസർ ഷിജിത്ത് തോമസ് തുടങ്ങിയവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്റ്റ് സെക്രട്ടറി റെജി പ്ലാക്കാട്ട് ,ബുള്ളറ്റിൻ എഡിറ്റർ  സജീഷ് റ്റി മാത്യു, കക്കേഞ്ചാൽ വൈസ്മെൻ ക്ലബ് പ്രസിണ്ടന്റ് ടോമി തോമസ് , ടോമി പുഞ്ചക്കുന്നേൽ തുടങ്ങിയവർ ആശംസകളർപിച്ചു.

No comments