Breaking News

'നിങ്ങൾക്കും സംരംഭകരാകാം' ബളാൽ പഞ്ചായത്തിൽ വ്യവസായ സംരംഭകത്വ ശിൽപശാല നടത്തി


വെള്ളരിക്കുണ്ട് : ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ  നിങ്ങൾക്കും സംരംഭകരാകാം പദ്ധതിയുടെ ഭാഗമായി ബളാൽ പഞ്ചായത്തിൽ   പൊതു ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.


2022 - 23 സാമ്പത്തികവർഷം സംരംഭക വർഷമായി ആചരിച്ചു കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുക എന്ന ബ്രിഹത്തായ ലക്ഷ്യത്തിനായി വ്യവസായ വകുപ്പു നൽകിവരുന്ന സേവനങ്ങൾ, വിവിധ പദ്ധതികൾ, സംരംഭകത്വ വികസന പരിശീലനങ്ങൾ എന്നിവയെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ശില്പശാല പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു..

വൈസ് പ്രസിഡണ്ട് എം രാധാമണി അധ്യക്ഷത വഹിച്ചു.


വ്യവസായ വകുപ്പിനു കീഴിൽ വരുന്ന പദ്ധതികൾ, ഉദ്യം രജിസ്ട്രേഷൻ, ലൈസൻസ് /അനുമതികൾക്കുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് വ്യവസായ വികസന ഓഫീസർ അശോക് എൻ വി. ക്ലാസ് എടുത്തു.

പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങൾ ആയ. അലക്സ് നെടിയകാലയിൽ... പി. പത്മാവധി. അംഗങ്ങളായ മോൻസി ജോയ്. വിനു. കെ. ആർ. പി. സി. രഘുനാഥൻ നായർ 

പരപ്പ ബ്ലോക്ക് ഐ. ഇ. ഒ.  കെ അഖിൽ  പഞ്ചായത്ത്‌ സെക്രട്ടറി സുനിൽ കുമാർ,  വ്യവസായാ വകുപ്പ് ഇൻ്റേൺ സ്നേഹ ഗോപൻ കുടുംബശ്രീ ചെയർ പേർസൺ മേരി ബാബു  എന്നിവർ പ്രസംഗിച്ചു

No comments