Breaking News

മൗക്കോട് എകെജി സ്മാരക ഗ്രന്ഥാലയം ആഭിമുഖ്യത്തിൽ അനുമോദന സദസ് സംഘടിപ്പിച്ചു ലൈബ്രറി സമിതി കൺവീനർ പി.കെ രമേശൻ ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: മൗക്കോട് എകെജി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയ പരിധിയിലെ ദേശീയ, സംസ്ഥാന വനിതാ വോളീബോൾ താരങ്ങളയ വി വി ആര്യ, എയ്ഞ്ചൽ ജോയ്, എൽഎസ്എസ് വിജയികളായ എം ആർ ശിഖ, ദയ ബാബു, ഫഹിമ ഹക്കീം, ടി വി അഭിനന്ദ്, കെ അഭിരാമി എന്നിവരെ അനുമോദിച്ചു.മൗക്കോട് വായനശാല ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് ലൈബ്രറി സമിതി കൺവീനർ പി കെ രമേശൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷനായി. ഉപഹാരങ്ങൾ പി കെ രമേശൻ വിതരണം ചെയ്തു. പി പി രവീന്ദ്രൻ, ഒ കെ ബാലകൃഷ്ണൻ, ജോൺ ബ്രിട്ടോ, കെ പി ലക്ഷ്മി, കെ വി രാഗേഷ് എന്നിവർ സംസാരിച്ചു. രജിത്ത് പൂങ്ങോട് സ്വാഗതം പറഞ്ഞു.

No comments