Breaking News

കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ 68മത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു


കമ്പല്ലൂർ: കമ്പല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ 68മത് വാർഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ കെ ഡി മാത്യു, അധ്യാപകരായ സി എം ഊർമിള, കെ പി രമേശൻ, പി പത്മനാഭൻ എന്നിവർക്ക് യാത്രയയപ്പും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കൽ അധ്യക്ഷനായി. ഹയർസെക്കൻഡറി കണ്ണൂർ മേഖലാ ഡയരക്ടർ പി വി പ്രസീത മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉപഹാരം വിതരണം ചെയ്തു. കവി മാധവൻ പുറച്ചേരി സാംസ്‌കാരിക പ്രഭാഷണം നടത്തി. പ്രധാനധ്യാപിക ബെറ്റി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജിജി കമ്പല്ലൂർ, പി വി സതി ദേവി, എസ്എംസി ചെയർമാൻ ഷൈജ്ജു കൊട്ടാരത്തിൽ, പി കെ മോഹനൻ, കെ വി സന്തോഷ്, എ വി വിനീഷ്, കെ എ കുഞ്ഞി മൊയ്‌തീൻ, വിൻസി  ബിജു, ജെയിംസ് ഇമ്മാനുവൽ, കെ ആർ ലതാബായ്, ടി എ നസീബ, ഗൗതം രമേശ് എന്നിവർ സംസാരിച്ചു. കെ ഡി മാത്യു, സി എം ഊർമിള, കെ പി രമേശൻ, പി പത്മനാഭൻ എന്നിവർ മറുപടി പ്രസംഗം നടത്തി.പിടിഎ പ്രസിഡന്റ് കെ എസ് ശ്രീനിവാസൻ സ്വാഗതവും കെ വി സജി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നാടകവും നടന്നു.

No comments