Breaking News

ചൂട്ട് 2022 ദ്വിദിന നാട്ടറിവ് ശില്പശാല മെയ് 17, 18 തീയ്യതികളിൽ അമ്പലത്തറയിൽ സാമൂഹ്യ പ്രവർത്തക ദയാഭായി ശില്പശാല ഉദ്ഘാടനം ചെയ്യും


അമ്പലത്തറ: നാടുനീങ്ങിക്കൊണ്ടിരിക്കുന്ന നാട്ടു സംസ്കൃതിയെ തിരികെപ്പിടിക്കാനും പുതുതലമുറയെ നാടൻ കലകളുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചു നടത്തിക്കാനുമായി ജനനി അമ്പലത്തറ സംഘടിപ്പിച്ചു വരുന്ന ചൂട്ട് സീസൺ 7 ദ്വിദിന നാട്ടറിവ് ശില്പശാല മെയ് 17, 18 തീയ്യതികളിൽ അമ്പലത്തറ കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിൽ നടത്തും. ഫോക് ലാൻ്റ് തൃക്കരിപ്പൂരിൻ്റെ സഹകരണത്തോടെയാണ് ശില്പശാല അരങ്ങേറുന്നത്. മെയ് 17ന് രാവിലെ 9 മണിക്ക് പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാഭായി ശില്പശാല ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ നാടകൻ കലാരംഗത്തെ പ്രഗത്ഭരായ കലാകാരന്മാർ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകും. ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ ആദ്യദിവസം തന്നെ 'നാട്ട പാട്ടിൻ്റെ പൊരുൾതേടി ' എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും. നടൻ കലാകാരനും സിനിമാ നടനുമായ സുരേഷ് തിരുവാലി, അദ്ധ്യാപക അവാർഡ് ജേതാവ് പ്രമോദ് അടുത്തില, ബാലചന്ദ്രൻ കൊട്ടോടി, പ്രസാദ് കാനത്തിങ്കാൽ, സുഭാഷ് വനശ്രീ, രതീഷ് കാടകം, സുനിൽ പണിക്കർ, ഷൈജു ബിരിക്കുളം തുടങ്ങിയവർ പരിശീലകരാണ്.രതീഷ് അമ്പലത്തറയാണ് ക്യാമ്പ് ഡയരക്ടർ.അമ്പലത്തറ നാരായണൻ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു.

No comments