Breaking News

സഹകരണ ബാങ്ക് മുൻ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി.ബാലകൃഷ്ണൻ അന്തരിച്ചു


കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് മുൻ മാനേജറും മികച്ച സംഘാടകനുമായിരുന്ന സി.ബാലകൃഷ്ണൻ (68) അന്തരിച്ചു. സി.പി.ഐ.എം അജാനൂർ ലോക്കൽ കമ്മറ്റി അംഗം, കർഷക സംഘം ജില്ലാ കമ്മറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സഹകരണ ആശുപത്രി യാഥാർഥ്യമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ആശുപത്രിയിൽ പുലർച്ചെ 3 മണിക്കാണ് അന്ത്യം. ഭാര്യ ഡോ.ശ്യാമള. മക്കൾ ഡോ.നിതാന്ത്, ശബാന

സംസ്ക്കാരം ഇന്ന് രാത്രി 7 ന് കാരക്കുഴിയിലെ വീട്ടുവളപ്പിൽ

No comments