Breaking News

ആടിയും പാടിയും നാട്ടകല്ലിലെ കുട്ടികൾ... നാട്ടക്കൽ എ.എൽ.പി സ്കൂളിൽ നടന്ന അവധിക്കാല കൂട്ടായ്മ കുട്ടികൾക്ക് വേറിട്ട അനുഭവമായി


വെള്ളരിക്കുണ്ട് : ''അത്തിളി ഇത്തിളി പറങ്കിത്താളി.. സിറ്റിമ സിറ്റിമ സാ...." കുട്ടികൾആടിയും  പാടിയും അരങ്ങു തകർത്തപ്പോൾ നാട്ടക്കൽ എ.എൽ.പി സ്കൂളിൽ നടന്ന  അവധിക്കാല കൂട്ടായ്മ കുട്ടിക്കൾക്ക് വേറിട്ട അനുഭവമായി മാറി.


സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായിട്ടാണ് ബുധനാഴ്ച അത്തിളി ഇത്തി ളി പറങ്കി ത്താളി എന്ന പേരിൽ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് അവധിക്കാലകൂട്ടായ്മ ഒരുക്കിയത്..

വീടുകളിൽ അവധിക്കാലം ചിലവിടുന്നകുട്ടിക്കൾക്ക് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്മുൻപ് സ്‌കൂളുമായി അടുപ്പം ഉണ്ടാക്കുവാനും മാനസിക മായ ഉല്ലാസത്തിനും വേണ്ടിയാണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ അവധിക്കാല കൂട്ടായ്മ ഒരുക്കിയത്..


അധ്യാപകനിൽ ഉപരി നാടക പ്രവർത്തകൻ കൂടിയായ മധു പ്രതിയത്ത്‌ ഉണർത്തുപാട്ടുകളുമായി കുട്ടിക്കൾക്ക് മുന്നിൽ എത്തിയപ്പോൾ നാട്ടീണങ്ങളിലൂടെ പ്രിയ അദ്ധ്യാപകൻ ഷൈജു ബിരിക്കൂളവും ഉദയൻ കുണ്ടംകുഴിയും രംഗത്ത്‌ എത്തി. കുട്ടികൾക്ക് മുന്നിൽ രാമകൃഷ്ണൻ വയലപ്രയുടെ കുരുത്തോലകൊണ്ടുള്ള പലവിധത്തിലുള്ള രൂപങ്ങളും അതിലുപരി ആകർഷണമുള്ള പൂക്കളും ഒക്കെ നിർമ്മിച്ചുകൊണ്ടുള്ള കുരുത്തോല കളരിയും ശ്രദ്ധേയമായി.

അവധിക്കാല കൂട്ടായ്മ പഞ്ചായത്ത്‌ അംഗം കെ. കെ. തങ്കച്ചൻ ഉത്ഘാടനം ചെയ്തു.

പ്രധാനഅധ്യാപിക വിജയകുമാരി അധ്യക്ഷതവഹിച്ചു.

No comments