കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോളംകുളം യൂണിറ്റ് വാർഷിക പൊതുയോഗം കോളംകുളത്ത് നടന്നു
കോളംകുളം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോളംകുളം യൂണിറ്റ് വാർഷിക ജനറൽ ബോഡി കോളംകുളത്ത് വെച്ചു നടന്നു. ജില്ല ജനറൽ സെക്രട്ടറി കെ.ജെ.സജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ഷിഹാബ് ഉസ്മാൻ , മുരളീധരൻ പി., മേഖലാ രക്ഷാധികാരി തോമസ് കാനാട്ട് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി എം.എം. നാരായണൻ (പ്രസിഡൻ്റ്), ഹരിഹരൻ (സെക്രട്ടറി), ത്രിവിക്രമൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു. സജി കുമ്പളപ്പള്ളി, വി.ചന്തൂഞ്ഞി, ഹരി ക്ലാസിക് എന്നിവർ സംസാരിച്ചു
No comments