Breaking News

അബൂദാബിയിലെ സ്ഫോടനം, പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശി മരിച്ചു



കാഞ്ഞങ്ങാട്: അബൂദാബി യിൽ മലയാളികൾ തിങ്ങി പാർക്കും ഖാലിദിയയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മ രണപ്പെട്ട അപകടത്തിൽഒരു കാഞ്ഞങ്ങാട് സ്വദേശിയും കൂടി മരിച്ചു കൊളവയൽ കാറ്റാടിയിലെ മേസ്ത്രി ദാമോദരൻ്റെ മകൻ ധനേഷ് 32 ആണ് മരണപ്പെട്ടത്,

രണ്ട് ദിവസം മുൻപാണ് അവധി കഴിഞ്ഞ് ധനേഷ് അബുദാബിയിലേക്ക് മടങ്ങിയത്. അവിവാഹിതനാണ്.പൊട്ടിത്തെറിയിൽ ശശീരത്തിൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ് അബുദാബി ആശുപത്രിയിൽ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരണം,അമ്മ നാരായണി, സഹോദരങ്ങൾ ധനുഷ്, ധനു.

റസ്റ്റോറൻ്റിൽഭക്ഷണംകഴിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.മരിച്ചവരിൽ മറ്റൊരാൾ ആലപ്പുഴസ്വദേശിയാണ്,അബൂദബി നഗരത്തില്‍ ഖാലിദിയ മാളിന് സമീപത്തെ അഞ്ചു നില കെട്ടിടത്തിലുണ്ടായ വാതക സ്‌ഫോടനത്തിലാണ് നേരത്തെ രണ്ട് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്,

എന്നാൽ മരിച്ചവരിൽ ധനേഷ് ഉൾപ്പെട്ട വിവരം ഇന്ന് വൈകീട്ടാണ് അറിഞ്ഞത് അപകടത്തിൽ മറ്റു ര്ണ്ട് കാഞ്ഞങ്ങാട്ടുകാർക്കും പരി ക്കേറ്റു. ബല്ലാകടപ്പുറത്തെ ഇ ല്ല്യാസ്, വടകരമുക്കിലെ റഷീ ദ് എന്നിവർക്കാണ് പരിക്കേ റ്റത്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സ്ഫോടനത്തിൽ 120 ലേറെ പേർക്കാണ് പരിക്കേറ്റത്. ഇതിൽ 60 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. രണ്ടുതവണയാണ് സ്ഫോടനമുണ്ടായത്.

ആദ്യ സ്ഫോടനത്തിൽ പരി ക്കേറ്റവരെ രക്ഷിക്കാനായി എത്തിയപ്പോഴുണ്ടായ രണ്ടാ മത്തെ സ്ഫോടനത്തിലാണ് ഇല്ല്യാസിനും റഷീദിനും പ രിക്കേറ്റത്. ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് ആദ്യസ് ഫോടനം ഉണ്ടായത് 

No comments