Breaking News

നാട്ടക്കൽ മല്ലിയോടൻ കാവിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം കൽവിളക്കുകൾ പിഴുതു മാറ്റിയ നിലയിൽ


പുങ്ങംചാൽ : നാട്ടക്കൽ മല്ലിയോടാൻ കാവിൽ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം കൽ വിളക്കുകൾ പിഴുതു മാറ്റിയ നിലയിൽ കാണപ്പെട്ടു. ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി അരിയും കുറിയും വെക്കുന്ന കല്ലുകളും എടുത്തു മാറ്റിയ നിലയിലാണ്

നൂറ്റാണ്ടുകളുടെ പൈതൃകപാരമ്പര്യമുള്ള മല്ലിയോടാൻ കാവിൽ അതിക്രമം നടന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടത് കഴിഞ്ഞ ദിവസമാണ്.  ഒരു വിഭാഗത്തിന്റെ ഏറെ പ്രാധാന്യമർഹിക്കുന്ന തെയ്യങ്ങൾ കുടികൊള്ളുന്നതാണ് ഈ കാവ്. സങ്കല്പത്തിന്റെ ഭാഗമായിട്ടാണ് കാവിൽ കൂട്ടികിടക്കുന്ന കല്ലുകൾക്ക് മുകളിൽ കൽവിളക്കുകൾ തെളിയിക്കുന്നത്.

പ്രവേശനകവാടത്തിലൂടെ കാവിൽ കയറിയ സാമൂഹ്യ വിരുദ്ധർ കല്ലുകളും വിളക്കുകളും ഇളക്കി മാറ്റി മറ്റൊരിടത്ത്‌ കൊണ്ടു പോയി ഇട്ട നിലയിലാണ്.

കാവ്കാരൻ പി.സി. ബാലൻ മല്ലിയോടൻ കാവിൽ നടന്ന അതിക്രമങ്ങൾ വിവരിച്ച് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയി.

No comments