Breaking News

മണ്ണിലെ മാലാഖമാരുടെ ദിനം ആചരിച്ച് പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയര്‍മാർ

 



പരപ്പ: ലോക നേഴ്സ് ദിനത്തിൽ നഴ്സുമാരെ ആദരിച്ച് പരപ്പ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സ്. കോയിത്തട്ട കുടുംബാരോഗ്യ കേന്ദ്രത്തിലെയും, വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെയും, പരപ്പ ഹെൽത്ത് സെന്ററിലെയും നഴ്സുമാരെയാണ് ആദരിച്ചത്.

മധുരപലഹാരങ്ങളും വളണ്ടിയർമാർ സ്വയം തയ്യാറാക്കിയ പൂച്ചെണ്ടുകളും നൽകിയാണ് ആശംസകൾ നേർന്നത്. പ്രോഗ്രാം ഓഫീസറായ സൂര്യ ആനന്ദിന്റെ നിർദ്ദേശമനുസരിച്ച് വളണ്ടിയർ ലീഡർമാരായ ധീരജും ദിവ്യയും നേതൃത്വം നൽകി. എല്ലാ വളണ്ടിയര്‍മാരുടെയും പൂർണ സഹകരണവും ഉണ്ടായിരുന്നു.

No comments