Breaking News

ടാറിംഗ് ഇളകിയ റോഡുകൾ.. മഴ പെയ്താൽ ചെളിക്കുളം കിനാനൂർ കരിന്തളം ആറാം വാർഡിലെ നെല്ലിയര മുതൽ കാരാട്ട് വരെ യാത്രാദുരിതം


വെള്ളരിക്കുണ്ട്: മഴക്കാലം ആരംഭിച്ചതോടെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ നെല്ലിയര മുതൽ കാരാട്ട് വരെ പല സ്ഥലങ്ങളിലും വാഹന ഗതാഗതവും കാൽനടയാത്രയും ദുരിതപൂർണ്ണമാവുകയാണ്ഓവുചാൽ വൃത്തിയാക്കാത്തതിനാലുംമണ്ണിട്ട് നികത്തി റോഡും വഴികളും നിർമ്മിച്ചതിനാലും, മഴ ആരംഭിച്ചപ്പോൾ തന്നെ മണ്ണും കല്ലും റോഡിലേക്ക് കുത്തിയൊലിച്ച് പല സ്ഥലത്തും ചളിക്കുളങ്ങൾ രൂപപ്പെട്ടു, ഇതു വഴി പോകുന്ന ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ചളിയിൽ വഴുതി വീഴുന്നത് നിത്യസംഭവമായി മാറുകയാണ്, കാരാട്ട് പുഞ്ചക്കര റോഡ്, കാരാട്ട് - മരുതുകുന്ന് റോഡ്, കാരാട്ട് -കൂളിപ്പാറ റോഡ്, നെല്ലിയര കോളനി റോഡ് തുടങ്ങിയ റോഡുകളുടെ അവസ്ഥയാണ് ഇതിലേറെ ദയനീയം, റോഡിൽ നിറയെ കല്ലുകളിളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നു, മഴക്കാലമാരംഭിച്ചാൽ ഇതു വഴി വാഹനഗതാഗതം അസാധ്യമാകും, ഇപ്പോൾ തന്നെ ഓട്ടോറിക്ഷ ഉൾപ്പെടെ ഈ പ്രദേശങ്ങളിലേക്ക് വരാൻ മടിക്കുകയാണ്, പല പ്രാവശ്വം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും തികഞ്ഞ അനാസ്ഥയാണ് ഉണ്ടാകുന്നത്, ഈ പ്രശ്നങ്ങളിൽ അടിയന്തിരമായി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്സ് & ആർട്സ് ക്ലബ്ബ് പ്രവർത്തകർ അധികൃതരോട് ആവശ്യപ്പെട്ടു.

No comments