Breaking News

പുതുക്കിപ്പണിത കുന്നുംകൈ വെസ്റ്റ് നൂറുല്‍ ഹുദ മദ്രസ്സ കെട്ടിടം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു


കുന്നുംകൈ: മതവിദ്യാഭ്യാസത്തിനു ഇസ്ലാം അനുവദിക്കുന്ന  ശാസ്ത്രീയ സംവിധാനം   ഉപയോഗിക്കണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ്  മുഹമ്മദ്‌ ജിഫ്രി  മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പുതുക്കിപ്പണിത കുന്നുംകൈ വെസ്റ്റ് നൂറുല്‍ ഹുദ മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്റ് ജാതിയില്‍ ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എ ദുല്‍കിഫിലി സ്വാഗതം പറഞ്ഞു. സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി നിര്‍വഹിച്ചു.മുബാറക് ഹസൈനാര്‍ ഹാജി ജമാഅത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹ്മാന്‍ പാണത്തൂര്‍ സ്റ്റാഫ് റൂമിന്റെ  ഉദ്ഘാടനം നിര്‍വഹിച്ചു. സപ്ലിമെന്റ് പ്രകാശനം സയ്യിദ്  മുഹമ്മദ്‌ ജിഫ്രി തങ്ങള്‍ മുനമ്പത്ത് മഹമൂദ് ഹാജിയ്ക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു. ഖലീല്‍ ഹുദവി കാസര്‍ഗോഡ്‌ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ കെ മാണിയൂര്‍, അജ്മല്‍ ദാരിമി, ജുനൈദ് ഖാസിമി, കെ പി മൊയ്തീന്‍ കുഞ്ഞി മൗലവി, വി പി നൂറുദ്ധീന്‍ മൗലവി, ഹാഫിള് മുഹമ്മദ്‌ ഹിമമി, എ വി അബ്ദുല്‍ ഖാദര്‍, പി ഉമര്‍ മൗലവി, പി സി ഇസ്മായില്‍, എ ജി അബ്ദുല്‍ സലാം, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, പി പി അബ്ദുല്‍ ഖാദര്‍, എ മുഹമ്മദ്‌ റാഫി, എ സി ഷാഫി, ഖലീല്‍ ഫൈസി, എ സി അബ്ദുല്‍ ഖാദര്‍, സമീര്‍ മൗലവി, എല്‍ കെ ഷൌക്കത്തലി, എ സി ശരീഫ്, ശംസുദ്ധീന്‍ അസ് ഹരി, സുഫിയാന്‍ അമാനി  എന്നിവര്‍ സംബന്ധിച്ചു.

No comments