Breaking News

വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണവും മാലോം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനവും റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു




വെള്ളരിക്കുണ്ട്‌ : മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ. വെള്ളരിക്കുണ്ട് താലൂക്ക്തല പട്ടയ വിതരണമേള, വെള്ളരിക്കുണ്ട് താലൂക്ക് ഇ- ഓഫീസ്, മാലോത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും നിരവധി പേർ ഭൂരഹിതരായി തുടരുന്നു. അതിനാൽ നിയമം മുറുക്കിപ്പിടിച്ച് പരമാവധി പേർക്ക് ഭൂമി നൽകാനാണ് സർക്കാർ ശ്രമം. അതിന് സർക്കാരിന്റെ കെയിലുള്ള ഭൂമി മതിയാകാതെ വരും. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

216 പട്ടയങ്ങളാണ് വെള്ളരിക്കുണ്ട് താലുക്കിൽ വിതരണം ചെയ്തത്.

മാലോത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടവും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 1250 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് മലോം വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ ചെലവിൽ നിർമിതി കേന്ദ്രമാണ്‌ പണിതത്‌. വെള്ളരിക്കുണ്ട് താലൂക്ക് ഇ - ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി.

കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എഡിഎം എ കെ രമേന്ദ്രൻ, സബ് കലക്ടർ ഡി ആർ മേഘ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, പഞ്ചായത്തംഗം ജെസ്സി ചാക്കോ, ടി പി തമ്പാൻ, വി കെ ചന്ദ്രൻ, എൻ ഡി വിൻസെന്റ്, എ സി എ ലത്തീഫ്, ജോയി പേണ്ടാനത്ത് എന്നിവർ സംസാരിച്ചു.

No comments