Breaking News

ബൈക്ക് ഇടിച്ചു പരിക്ക് പറ്റി ചികിത്സയിലായിരുന്ന പരപ്പ സ്വദേശി മരിച്ചു


പരപ്പ :ബൈക്ക് തട്ടി പരിക്കേറ്റ്  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പരപ്പ, മുണ്ടിയാനത്തെ കരിച്ചേരി മാധവൻ നായർ (85) മരണപ്പെട്ടു. ഇന്നലെ കാലിച്ചാനടുക്കം ടൗണിൽ വെച്ചാണ് നടന്നു പോകുകയായിരുന്ന മാധവൻ നായരെ പുറകിൽ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ മനിയേരി ജാനകിയമ്മ, മക്കൾ, നളിനി, അരവിന്ദൻ, ഹൈമാവധി, സുധ, ശിവദാസൻ ( ടൈലർ എടത്തോട് ) മരുമക്കൾ, പുഷ്പ്പ, ബാലൻ, മഹേന്ദ്രൻ, ആതിര, പരേതനായ കേളു. ശവസംസ്‌കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

No comments