Breaking News

ചെറുവത്തൂരിലെ യുവതി കോഴിക്കോട് തൂങ്ങി മരിച്ച നിലയില്‍


നടിയും മോഡലുമായ കാസര്‍കോട് സ്വദേശിനിയെ കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയായ ഷഹനയെയാണ് ഇന്നലെ വാടക വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസായിരുന്നു.

വീടിന്റെ ജനലഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്താനാണ് തീരുമാനം.

സജാദും ഷഹനയും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസറില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് വരികയായിരുന്നു. അതേസമയം യുവതിയുടെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പോലീസിനെ സമീപിച്ചു.

No comments