Breaking News

പരപ്പയിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ വയനാട് നിന്നും കണ്ടെത്തി




കാഞ്ഞങ്ങാട് :പരപ്പ, പള്ളത്തുമലയിൽ നിന്നും കാണാതായ 2 പെൺകുട്ടികളെ വയനാട് മീനങ്ങാടിയിൽ നിന്നും പോലീസ് കണ്ടെത്തി. പരപ്പയിൽ ബന്ധുക്കളായ രണ്ട് യുവതികളെയാണ് ഒരുമിച്ച് കാണാതായത്,

പള്ളത്തുമലയിലെ രാമന്റെ മകൾ രേണുക (22), രാമന്റെ സഹോദരൻ ഭാസ്കരന്റെ മകൾ ശുഭ (25) എന്നിവരെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ പരപ്പയിലെ അക്ഷയ സെന്ററിലേക്ക് പോയ യുവതികളെ പിന്നീട് കാണാതാവുകയായിരുന്നു.

രാമന്റെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു

No comments